Sanju Samson about yesterday's defeat
തുടര്‍ച്ചയായ രണ്ടാം മത്സരത്തില്‍ ധോണിയുടെ ചെന്നൈ സൂപ്പര്‍ കിംഗ്സ് വിജയം കൈവരിച്ചിരിക്കുകയാണ്. സഞ്ജു സാംസണ്‍ നയിക്കുന്ന രാജസ്ഥാന്‍ റോയല്‍സിനെയാണ് ചെന്നൈ പരാജയപ്പെടുത്തിയത്. ചെന്നൈ സൂപ്പര്‍ കിംഗ്സിനോട് 45 റണ്‍സിനായിരുന്നു രാജസ്ഥാന്റെ പരാജയം. ഇതോടെ കളിച്ച മൂന്ന് കളികളില്‍ രണ്ടെണ്ണമാണ് രാജസ്ഥാന്‍ കൈ വിട്ടത്.എന്നാല്‍ കളിയുടെ ഫലങ്ങള്‍ രാജസ്ഥാന്‍ നായകനെ കാര്യമായി ബാധിക്കുന്നില്ല.ഒന്നോ രണ്ടോ മത്സരങ്ങള്‍ തോല്‍ക്കുന്നതില്‍ കുഴപ്പമില്ലെന്നാണ് രാജസ്ഥാന്‍ നായകന്‍ സഞ്ജു സാംസണ്‍ പറയുന്നത്.മത്സരം ശേഷം വെര്‍ച്വല്‍ പ്രസ് കോണ്‍ഫറന്‍സിലാണ് സഞ്ജു മനസ് തുറന്നത്